കാഞ്ഞങ്ങാട് (www.evisionnews.in): മഹിളാ കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെ അറസ്റ്റു ചെയ്തു. പുല്ലൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ മധുരമ്പാടിയിലെ ശ്രീകലയെ (40) അക്രമിച്ച ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം. ശ്രീധരന്‍ നമ്പ്യാരെയാണ് അമ്പലത്തറ എസ്.ഐ പി രാജഗോപാല്‍ അറസ്റ്റുചെയ്തത്.
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വിനോദ്കുമാര്‍ പള്ളയില്‍വീടിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴ നിയമനത്തിനെതിരെ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് മര്‍ദനമെന്നാണ് പരാതി. ബാങ്കില്‍ നടക്കുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളിലും ക്രമക്കേടിലും പ്രതിഷേധമുള്ള ഡയറക്ടര്‍മാര്‍ പ്രസിഡന്റ് വിനോദ്കുമാര്‍ പള്ളയില്‍വീടിനെതിരെ അവിശ്വാസപ്രമേയം നല്‍കിയിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഡിഡിസി പ്രസിഡന്റ് സി കെ ശ്രീധരന്‍ ബാങ്കിലെത്തി ഡയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇരു വിഭാഗവും വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് ശ്രീധരന്‍നമ്പ്യാര്‍ തെറിവിളിച്ച് ശ്രീകലയെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
Keywords: Kasaragod-news-assualt-comgress-mahila-leader-pullur-periya-arrest
Post a Comment
0 Comments