കാസര്‍കോട് (www.evisionnews.in) : പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ കുട്ടിയെ കഞ്ചാവ് വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചതായി പോലീസന്വേഷണത്തില്‍ തെളിഞ്ഞു. അതേസമയം 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്ന കേസില്‍ 11 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഒരാളെ പിടികൂടി.
നായന്മാര്‍മൂലയിലെ മുഹമ്മദലി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. കൂടാതെ നെല്ലിക്കട്ടയിലെ സഫ്‌വാന്‍, ചാലയിലെ ഷാഫി, കൊല്ലംപാടിയിലെ സലീം, നെല്ലിക്കട്ടയിലെ കബീര്‍, തുരുത്തിയിലെ ആസിഫ്, ദേളിയിലെ മുബാഷീര്‍, മേല്‍പ്പറമ്പയിലെ മുക്താര്‍, നൂറുദ്ദീന്‍, അബൂബക്കര്‍, ഇക്ബാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു വര്‍ഷത്തോളമായി 14 കാരനെ സംഘം പല സ്ഥലങ്ങളിലും കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കഞ്ചാവ് വില്‍പ്പനക്ക് കുട്ടിയെ പ്രേരിപ്പിക്കുകയും അതിന് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ബ്ലേഡ് കൊണ്ട് ശരീരം കീറിയതായും ചൈല്‍ഡ് ലൈന്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞു. കസ്റ്റഡിയിലായ മുഹമ്മദലി നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: same-sex-rape-youth-arrested-11-kase
Post a Comment
0 Comments