അണങ്കൂര്‍ :(www.evisionnews.in) അണങ്കൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ നടന്നു. സമസ്ത മുഫത്തിഷ് ശിഹാബുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് യമാനി കുഞ്ചാര്‍ സ്വാഗതം പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാനം ചെയ്തു. അഷ്‌റഫ് യമാനി, എം പി എം കുട്ടി മൗലവി പച്ചക്കാട്, ഹുസൈന്‍ മൗലവി കൊല്ലമ്പാടി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ടി.എ മുനീര്‍, ഖാലിദ് പൊവ്വല്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, ഹാശിം ഹുദവി അണങ്കൂര്‍, ഹമീദലി നദ് വി പ്രസംഗിച്ചു. ഉസാം മൗലവി തുരുത്തി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ (പ്രസിഡന്റ്) , അഷ്‌റഫ് ഫൈസി കൊല്ലങ്കാനം, അഹ്മദ് ദാരിമി ചാല റോഡ് (വൈസ് പ്രസിഡന്റ് ) , അഷ്‌റഫ് യമാനി കുഞ്ചാര്‍ (ജനറല്‍ സെക്രട്ടറി), ഉസാം മൗലവി തുരുത്തി, അബൂബക്കര്‍ മുസ്ല്യാര്‍ നാരമ്പാടി (ജോ. സെക്രട്ടറി) , ടി.എ.മുനീര്‍ (ട്രഷറര്‍)
എം പി.എം കുട്ടി മൗലവി (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍) , സമദ് മൗലവി (കണ്‍വീനര്‍), ഹാശിം ഹുദവി അണങ്കൂര്‍ (എസ്.കെ.എസ്.ബി.വി ചെയര്‍മാന്‍ ) , ഹമീദലി നദ് വി (കണ്‍വീനര്‍) , ഹുസൈന്‍ മൗലവി കൊല്ലമ്പാടി (ക്ഷേമനിധി കണ്‍വീനര്‍).
keywords : anangoor-range-jamyithul-mullimeen-members
Post a Comment
0 Comments