കാസര്‍കോട്.(www.evisionnews.in)തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന രഹിത സംസ്ഥാനമാക്കി മാറ്റാന്‍ നടപ്പാക്കുന്ന ഒഡിഎഫ് പദ്ധതി സമയബന്ധിതമായി ജില്ലയില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒഡിഎഫ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ആദ്യ പഞ്ചായത്തായി ജില്ലയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ഒക്‌ടോബര്‍ 30 നകം അതാത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ കക്കൂസില്ലാത്ത വീടുകളില്‍ കക്കൂസ് നിര്‍മ്മിച്ച് നല്‍കണം. ഇതിന് തനത് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ഉപയോഗിക്കാം. ഈ തുക സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതൊരു തീവ്രയത്‌ന പരിപാടിയായി ഏറ്റെടുത്താല്‍ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയൂ എന്നും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തിന് തന്നെ കേരളം മാതൃകയാകുമെന്നും മെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 13297 കക്കൂസുകളാണ് നിര്‍മ്മിച്ചുനല്‍കാണുള്ളതെന്നും ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.
മറ്റു പഞ്ചായത്തുകളും ഉടന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. തൃക്കരിപ്പൂരില്‍ 125 ല്‍ 124 ഉം നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഈസ്റ്റ് എളേരി 718 ല്‍ 600 എണ്ണം പൂര്‍ത്തീകരിച്ചു. യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ പി ജയരാജന്‍, എഡിഎം കെ അംബുജാക്ഷന്‍, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ചമ്പുനായര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments