കാസര്‍കോട് (www.evisionnews.in) : നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചു തകര്‍ന്നു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി 9.30മണിയോടെ കൂഡ്‌ലു എല്‍.പി.സ്‌കൂളിനു സമീപത്തുണ്ടായ അപകടത്തില്‍ രാംദാസ് നഗറിലെ ശിവപ്രസാദി(34)നാണ് പരിക്കേറ്റത്. നിയന്ത്രണം തെറ്റിയ ഓട്ടോ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയും ശിവപ്രസാദ് അകത്തുകുടുങ്ങുകയുമായിരുന്നു.
Keywords: Auto-electric-post-accdent-youth-
Post a Comment
0 Comments