പയ്യന്നൂര്‍ (www.evisionnews.in) : രണ്ടരമാസം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കൊടക്കാട് പാടിക്കീല്‍ സ്‌കൂള്‍ ജീവനക്കാരന്‍ കരിവെള്ളൂര്‍ നിടുവപ്പുറത്തെ കെ.വി.രഞ്ജിത്(42) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരു ആശുപത്രിയില്‍ മരിച്ചത്.
ജൂണ്‍ എട്ടിന് കരിവെള്ളൂര്‍ ഓണക്കുന്നിലുണ്ടായ വാഹനാപകടത്തിലാണ് രഞ്ജിത്തിന് പരിക്കേറ്റത്. രഞ്ജിത് സഞ്ചരിച്ച ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം. ഷീജയാണ് ഭാര്യ. ആദര്‍ശ്, ആരാധന എന്നിവര്‍ മക്കളാണ്.
Keywords: Accident-payanur
Post a Comment
0 Comments