അമ്പലത്തറ (www.evisionnews.in) : അമ്പലത്തറക്കടുത്ത് അട്ടേങ്ങാനത്ത് ഇന്നോവ കാറും ഓമ്‌നിവാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
പൂടംകല്ല് ഗവ.ആശുപത്രിയിലെ നഴ്‌സും മുട്ടിച്ചരലിലെ ബാബുവിന്റെ ഭാര്യയുമായ എല്‍സമ്മ(53) ചെറുവത്തൂര്‍ വലിയപൊയിലിലെ ബാലകൃഷ്ണന്റെ ഭാര്യ നന്ദിനി(43) ഇരിയ കണ്ണോത്തെ ഗോവിന്ദന്റെ മകന്‍ നാരായണന്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ വെള്ളരിക്കുണ്ടിലേക്ക് ഇന്റര്‍ലോക്ക് നിര്‍മ്മാണ ജോലിക്ക് ഓമ്‌നിവാനില്‍ പോവുകയായിരുന്നു നാരായണനും നന്ദിനിയും. പൂടംകല്ല് ആശുപത്രിയിലേക്ക് പോകാനാണ് എല്‍സമ്മ ഓമ്‌നിയില്‍ കയറിയത്.
Keywords: Accident-kanhangad-
Post a Comment
0 Comments