പയ്യന്നൂര്‍ (www.evisionnews.in) : ലോറി ബൈക്കില്‍ ഇടിച്ച് മെഡിക്കല്‍ റപ്രസന്റേറ്റീവ് മരിച്ചു. വെള്ളിയാഴ്ച രാവിലെ പയ്യന്നൂര്‍, പെരുമ്പ ദേശീയപാതയില്‍ ആണ് അപകടം. കണ്ടോത്ത്, പാട്യത്തെ സുനില്‍കുമാര്‍ (39)ആണ് മരിച്ചത്. ബൈക്കില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു സുനിലിന്റെ ബൈക്കില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ലോറി ഇടിച്ചത്. സുനില്‍കുമാര്‍ തല്‍ക്ഷണം മരിച്ചു.എം നാരായണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. അധ്യാപികയായ ദിവ്യയാണ് ഭാര്യ. അലോക് കുമാര്‍ ഏക മകനും കമല്‍, സരിത സഹോദരങ്ങളുമാണ്. സുനില്‍ കുമാറിന്റെ ഭാര്യ പുല്ലൂര്‍ സ്വദേശിനിയാണ്.
Keywords: Accident-news-pnr
Post a Comment
0 Comments