മഞ്ചേശ്വരം (www.evisionnews.in) : രാത്രി സംശയസാഹചര്യത്തില്‍ വിജനമായ റോഡരികില്‍ കണ്ട കാര്‍ പരിശോധിക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മൂന്നംഗ സംഘം രക്ഷപ്പെട്ടു. ഒരാളെ പിന്തുടര്‍ന്ന് പിടികൂടി. കാറിനകത്ത് 120 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ തൂമിനാട്ടിലാണ് സംഭവം. ഇടുങ്ങിയ റോഡരികില്‍ നിര്‍ത്തിയിട്ട് കണ്ട കാര്‍ മഞ്ചേശ്വരം പൊലീസ് പരിശോധിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം പൊലീസുകാരെ തള്ളിയിട്ട് ഓടിക്കളഞ്ഞത്. സംഘത്തിലെ ഒരു യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പുച്ചത്തുബയലിലെ യാസിര്‍ (21)ആണ് പിടിയിലായത്. രക്ഷപ്പെട്ട മറ്റുള്ളവരെ പൊലീസ് അന്വേഷിച്ചുവരികയാണ്. യാസിറിനെ ചോദ്യം ചെയ്തുവരുന്നു.
Keywords: Car-checking-police-khanja-youth-arrested-manjeshwar
Post a Comment
0 Comments