Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് പത്ത് വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് ഏറ്റെടുത്തു.


കാസര്‍കോട്:(www.evisionenws.in) കാസര്‍കോട് നഗരസഭാ ഗവ. ഹയ്യര്‍ സെക്കണ്ടറി സ്‌കൂളിലെ നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തു. സ്‌കൂളിലെ നന്മ ക്ലബ് തെരെഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ 10 വിദ്യാര്‍ത്ഥികളുടെ പഠന ചെലവാണ് ഏറ്റെടുത്തത്. തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായ ഫണ്ട് സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.ജില്ലാ ഡി.ഡി.ഇ മഹാലിംഗേശ്വര രാജിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചന്ദ്രശേഖരന് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് ഫണ്ട് കൈമാറി. പി.ടി.എ പ്രസിഡണ്ട് എ.സ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, ബി.എം.സി ബഷീര്‍, ഇഖ്ബാല്‍ ചൂരി എന്നിവര്‍ പ്രസംഗിച്ചു. പി.ടി ഉഷ സ്വാഗതവും ഹരിദാസന്‍  നന്ദിയും പറഞ്ഞു.


Keywords: Muslim-youth-league-Kasaragod-students-scholarship



Post a Comment

0 Comments

Top Post Ad

Below Post Ad