Type Here to Get Search Results !

Bottom Ad

നഗരത്തില്‍ യുവാവിന് കുത്തേറ്റു, പോലീസ് ജാഗ്രത ശക്തമാക്കി


കാസര്‍കോട് : (www.evisionnews.in)ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു.പ്രസ് ക്ലബ് ജംഗ്ഷന്‍ ആനവാതുക്കല്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പഴയ ചൂരിയിലെ അബ്ദുര്‍ റഹ്മാന്റെ മകനും കാസര്‍കോട് നഗരത്തിലെ ഫാന്‍സി കടയിലെ ജീവക്കാരനുമായ അസ്ഹറുദ്ദീനെ (24)യാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. പരിക്കേറ്റ അസ്ഹറുദ്ദീനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിന് സമീപം വെച്ചും തനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്നും വ്യാഴാഴ്ച വിദ്യാനഗര്‍ ഉദയഗിരിയില്‍ വെച്ച് ഓംനി വാനിലും രണ്ട് ബൈക്കിലുമെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നതിനിടെ പോലീസ് ജീപ്പ് കണ്ട് ഉപദ്രവിക്കാതെ സംഘം കടന്നുകളയുകയുമായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന അസ്ഹറുദ്ദീന്‍ പറഞ്ഞു.

വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പി മുരളീധരന്‍, ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി .നഗരത്തില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad