Type Here to Get Search Results !

Bottom Ad

ആശംസകാർഡുകൾ കൈമാറി റംസാൻ സൗഹൃദ സംഗമം


ചെർക്കള :(www.evisionnews.in) സുഹൃത്തുക്കൾക്കും പ്രമുഖകർക്കും ഈദ് സന്ദേശങ്ങളടങ്ങിയ ആശംസ കാർഡുകൾ തയ്യാറാക്കി ഇന്ദിരനഗർ കൊർദോവ കോളേജിൽ റംസാൻ സംഗമം സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ കാലത്ത് അന്യം നിന്ന് പോയ ആശംസ കാർഡുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി തപാൽ വഴി അയച്ചു കൊടുത്തു. കൊർദോവ ട്രസ്റ്റ് ഡയറക്ടർമാരായ എം.എ നജീബ്, റൗഫ് ബായിക്കര ഓഫീസ് സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, ലത ടീച്ചർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ കെ.ടി മഹേഷ്, അക്ഷയ്, അഖിലേഷ് അഹമ്മദ് അൽതാഫ് സകരിയ എന്നിവർ നേതൃത്വം നൽകി.
keywords:ifthar-meet-cordova-college

Post a Comment

0 Comments

Top Post Ad

Below Post Ad