Type Here to Get Search Results !

Bottom Ad

മലമാനിനെ വെടിവെച്ചുകൊന്ന കേസില്‍ 4 പേര്‍ക്കെതിരെ കുറ്റപത്രം

വെള്ളരിക്കുണ്ട്: (www.evisionnews.in)സര്‍ക്കാര്‍ വനത്തില്‍ അതിക്രമിച്ചുകയറി സംരക്ഷിത ഇനത്തില്‍പ്പെട്ട മലമാനിനെ വെടിവെച്ച് കൊന്ന് ഇറച്ചി ഓഹരിവെച്ച കേസില്‍ നാലുപേര്‍ക്കെതിരെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2013 ന് രാത്രി കൊന്നക്കാട് മഞ്ചുച്ചാല്‍ ദേവസ്ഥാന വനത്തില്‍ തോക്കും മറ്റ് നായാട്ടുസാധനങ്ങളുമായെത്തി മലമാനിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി വീതിച്ചെടുത്തതായി രഹസ്യവിവരം കിട്ടിയതനുസരിച്ച് നായാട്ടുസംഘത്തിലെ പ്രധാനിയുടെ വീട്ടിലെത്തി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് പതിനഞ്ചുകിലോ മാനിറച്ചിയും കറിവെക്കാന്‍ പാകത്തിലാക്കിയ രണ്ടുകിലോ ഇറച്ചിയും ഒരു തോക്കും പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായ വീട്ടുടമ കൊന്നക്കാട് അശോകച്ചാലിലെ ഇന്റികുഴിയില്‍ തോമസിന്റെ മകന്‍ ഇ.ടി.ജോസ്(35), കൂട്ടുപ്രതികളായ അശോകച്ചാലിലെ വെളുത്തന്റെ മകന്‍ സത്യന്‍(41), കണ്ണന്റെ മകന്‍ കെ.ഭാസ്‌ക്കരന്‍(41), അശോകച്ചാല്‍ പനതാങ്ങിയിലെ കുഞ്ഞിക്കയുടെ മകന്‍ വെളുത്തന്‍(75) എന്നിവര്‍ക്കെതിരെയാണ് വനപാലകര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords:Vellarikkundu-Sarkar-Forest-Hosdurg-Court

Post a Comment

0 Comments

Top Post Ad

Below Post Ad