Type Here to Get Search Results !

Bottom Ad

പച്ചക്കറി സ്വയം പര്യാപ്തത: പൊലിവ് പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും

കാസര്‍കോട്(www.evisionnews.in):   പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തതയും ഗുണമേന്‍മയും ഉറപ്പാക്കുക, ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 11000 കുടുംബശ്രീ അയല്‍ക്കൂട്ടവും ബാലസഭയും ചേര്‍ന്ന് 120 ഹെക്ടറില്‍ ജൂലൈ9,10 തീയ്യതികളില്‍ കൃഷിയിറക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 9ന് രാവിലെ 9 ന് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ നാട്ടക്കല്ലില്‍  റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. 

ഓരോ അയല്‍കൂട്ടവും കുറഞ്ഞത് മൂന്ന്‌സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കും. ജില്ലയില്‍ 11000 കുടുംബശ്രീ അയല്‍കൂട്ടങ്ങളിലായി രണ്ട് ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ 120 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി വിളയിക്കും. ബാലസഭാ അംഗങ്ങളെകൂടി പൊലിവ് - കാര്‍ഷിക കൂട്ടായ്മയില്‍ പങ്കാളികളാക്കി കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കും. 
ഓണത്തോടനുബന്ധിച്ചു വിളകള്‍ പാകമാകും വിധത്തിലാണ് കൃഷി. ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പയര്‍, വെണ്ട, മുളക്, ചീര, വഴുതന തുടങ്ങിയ ഇനങ്ങളാണു കൃഷി ചെയ്യുത്. വിത്ത് വിതയ്ക്കലോടെ കുടുംബശ്രീ  പതിനെന്നാം വാര്‍ഷികത്തിന് തുടക്കമാവും.  ഈ കാലയളവില്‍ വാര്‍ഷികത്തിന്റെ ഭാഗമായി അയല്‍കൂട്ടതലത്തില്‍ ശുദ്ധജലം, മാലിന്യസംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിത ശൈലി, നല്ല ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വാര്‍ഡ്തലത്തിലും പഞ്ചായത്ത്, നഗരസഭാതലത്തിലും കാര്‍ഷിക മേളകളും സെമിനാറുകളും നടത്തും. ഈ മാസം 24 ന് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണവും  നടത്തും.

Keywords: Kasaragod-Vegitable-Kudumbasree-Project

Post a Comment

0 Comments

Top Post Ad

Below Post Ad