Type Here to Get Search Results !

Bottom Ad

കേന്ദ്രസര്‍വ്വകലാശാലയിലെ തട്ടിപ്പ്; സി.ബി.ഐ കുറ്റപത്രം നല്‍കി

കൊച്ചി (www.evisionnews.in) : പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ അടക്കം മൂന്നുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കി. ഫിനാന്‍സ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ വടകരയിലെ കെ.രാജീവന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തിരുവനന്തപുരത്തെ ശങ്കര ഗോപിനാഥ്, സര്‍വ്വകലാശാലയിലേയ്ക്കു സെക്യൂരിറ്റി ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്ന മാതാ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിപ്പുകാരന്‍ രാഘവന്‍ എന്ന രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.2010 മുതല്‍ പ്രതിമാസം രണ്ടര ലക്ഷം രൂപ വീതം കൈക്കലാക്കിയെന്നു കുറ്റപത്രത്തില്‍ പറയുന്നു. ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാട്ടി, ശമ്പളം നല്‍കിയെന്നു രേഖ ഉണ്ടാക്കിയാണ് പണം തട്ടിയത് . 

keywords: Central-uni


Tags

Post a Comment

0 Comments

Top Post Ad

Below Post Ad