Type Here to Get Search Results !

Bottom Ad

ഉദ്യാവറില്‍ സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം(www.evisionnews.in):ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉദ്യാവാറിലാണ് സംഭവം. ഉദ്യാവാര്‍ ബി.എസ്.നഗറിലെ ബഷീര്‍ (45), കബീര്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ബഷീറിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കബീറിനെ നേരത്തെ ബഷീര്‍ അക്രമിച്ചിരുന്നുവത്രേ. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് തന്നെ വീണ്ടും അക്രമിച്ചതെന്നാണ് കബീറിന്റെ പരാതി. അതേ സമയം കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്തതിന് തന്നെ മൂന്നംഗ സംഘം അക്രമിച്ചെന്നാണ് ബഷീറിന്റെ പരാതി.

keywords:udhyavar-news

Post a Comment

0 Comments

Top Post Ad

Below Post Ad