Type Here to Get Search Results !

Bottom Ad

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

കാസര്‍കോട്(www.evisionnesw.in): ജില്ലാപഞ്ചായത്ത് ഉദുമ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുളള  മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ചിഹ്നം അനുവദിച്ചു. എന്‍ ബാബുരാജ്  (ബി ജെ പി) -താമര, ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈപ്പത്തി, എ മൊയ്തീന്‍ കുഞ്ഞി (ഐ എന്‍ എല്‍) -തുറന്ന കുട എന്നിവയാണ് അനുവദിച്ചത്.  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്ന എന്‍ എസ് മൊയ്തീന്‍ കുഞ്ഞ് പത്രിക പിന്‍വലിച്ചു.  നാമനിര്‍ദ്ദേശ പത്രിക  പിന്‍വലിക്കാനുളള അവസാന തീയതി  വ്യാഴാഴ്ച അവസാനിച്ചതോടെയാണ്  അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.  വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും. വോട്ടെണ്ണല്‍  29 ന് നടക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളാണ് പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണത്തിനും വോട്ടെണ്ണലിനുമുളള കേന്ദ്രം.

keywords:kasaragod-udma-bye-election-candidates-symbol

Post a Comment

0 Comments

Top Post Ad

Below Post Ad