Type Here to Get Search Results !

Bottom Ad

ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം; പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും രണ്ട് പേര്‍ രാജിവെച്ചു,ഉദുമയില്‍ ഭരണം നഷ്ടമാകും


പാലക്കുന്ന് (www.evisionnews.in) : ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഉദുമ ഗ്രമാപഞ്ചായത്തിലെ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രാജിവെച്ചു. ഇതോടെ കാല്‍ നൂറ്റാണ്ടിന് ശേഷം യു.ഡി.എഫിന് ലഭിച്ച ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടേക്കും. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പാദൂര്‍ കുഞ്ഞാമുവിന്റെ മകന്‍ ഷാനവാസിനെ ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തംഗങ്ങള്‍ രാജി വെച്ചത്. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടായ ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍ എന്നിവരാണ് രാജി വെച്ചത്. സി.പി.എമ്മിന്റെ ഒരുക്കു കോട്ടയായ ബേക്കല്‍ വാര്‍ഡില്‍ നിന്നും അട്ടിമറി വിജയം നേടി 28 വര്‍ഷത്തോളം എല്‍ഡിഎഫിന്റെ കുത്തകയായ ഉദുമ ഗ്രാമ പഞ്ചായത്തിനെ യു.ഡി.എഫിന്റെ ഭരണത്തിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായത് ശംഭുവിന്റെ വിജയമായിരുന്നു.


keywords: Uduma-division-bye-election-

Post a Comment

0 Comments

Top Post Ad

Below Post Ad