Type Here to Get Search Results !

Bottom Ad

സ്‌നേഹ സൗഹൃദം വിളിച്ചോതി ഉദുമ സ്‌കൂളില്‍ പെരുന്നാള്‍ വിരുന്ന്

ഉദുമ(www.evisionnews.in): സ്‌നേഹ സൗഹൃദം വിളിച്ചോതി ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പെരുന്നാള്‍ വിരുന്നൊരുക്കി. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പലഹാരങ്ങള്‍ വിതരണം ചെയ്ത് ഈദുല്‍ ഫിത്‌റിന്റെ സ്‌നേഹ സന്ദേശം പകര്‍ന്നു. കുട്ടികള്‍ അവരവരുടെ വീടുകളില്‍ നിന്ന് കൊണ്ടു വന്ന വിവിധ തരം പലഹാരങ്ങള്‍ പായ്ക്ക് ചെയ്ത് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിതരണം ചെയ്തു. പ്രശസ്ത സാഹിത്യകാരനും ആക്റ്റിവിസ്റ്റും ആയ എം എ റഹ്്മാന്‍ കുട്ടികള്‍ക്ക് പലഹാരപ്പൊതി വിതരണംചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. 
ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരുടെ പ്രശ്‌നങ്ങള്‍കൂടി മനസിലാക്കാനുള്ള ഒരു സന്ദര്‍ഭമാണ് വ്രതാനുഷ്ഠാനമെന്ന് എം.എ റഹ്്മാന്‍ പറഞ്ഞു. എല്ലാ മതങ്ങളിലെയും ഉപവാസങ്ങള്‍ക്ക് ഇതേ പ്രാധാന്യമുണ്ട്. ഒരു മാസത്തെ വ്രതം എടുത്തു കഴിയുമ്പോള്‍ മനുഷ്യര്‍ പുതിയ ആളായി മാറുന്നു. ഇത് ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള പ്രതീക്ഷയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി ജയന്തി, അസി. എ വിദ്യ, പി.ടി.എ വൈസ് പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്‍, എക്‌സിക്യൂട്ടീവ് അംഗം സത്താര്‍ മുക്കുന്നോത്ത്്, മദര്‍ പി.ടി.എ പ്രസിഡണ്ട് സുധ ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി കെ.വി സത്യന്‍ പ്രസംഗിച്ചു.

Keywords:Kasaragod-Udma-Eid-Party-School


Post a Comment

0 Comments

Top Post Ad

Below Post Ad