Type Here to Get Search Results !

Bottom Ad

ഉദുമ ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പാലിക്കണം


കാസര്‍കോട്. (www.evisionnews.in) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ പൊതു സ്ഥലങ്ങളില്‍ വെക്കരുത്. പരമാവധി 60,000 രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചരണത്തിനായി ഉപയോഗിക്കാവുന്ന തുക. സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടുളളതല്ല. ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഒരുക്കുന്നത് കൂടാതെ ബൂത്ത് ഏജന്റുമാര്‍ക്കുളള സുരക്ഷയും ഏര്‍പ്പെടുത്തും. യോഗത്തില്‍ സ്ഥാനാര്‍ത്ഥികളായ എന്‍ ബാബുരാജ്, എ മൊയ്തീന്‍ കുഞ്ഞി , ഷാനവാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പി കെ ഫൈസല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ ദേവയാനി, ഡി വൈ എസ് പി പി തമ്പാന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ജോര്‍ജ്ജ് കുട്ടി ഫിലിപ്പ്, തുടങ്ങിയവര്‍ പങ്കെടുത്തു. 

keywords : kasaragod-uduma-bye-election-collector




Post a Comment

0 Comments

Top Post Ad

Below Post Ad