Type Here to Get Search Results !

Bottom Ad

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് മൂന്നുപേര്‍ പത്രിക പിന്‍വലിച്ചു

കാസര്‍കോട്:(www.evisionnews.in) ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുളള സമയപരിധി ഇന്ന് (14) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എ കെ അന്‍വര്‍ സാദിക്ക്, എ എ ലത്തീഫ് (ഐ എന്‍ എല്‍), പി എച്ച് അബ്ദുളള എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം നാലായി. എ മൊയ്തീന്‍ കുഞ്ഞി (ഐ എന്‍ എല്‍), എന്‍ ബാബുരാജ് (ബി ജെ പി), പി കെ എം ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ എസ് മൊയ്തീന്‍ കുഞ്ഞി എന്നിവരാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കുളള ചിഹ്നം ഇന്ന് അനുവദിക്കും.

keywords : kasaragod-uduma-division-bye-election-three-candidate-withdrawal

Post a Comment

0 Comments

Top Post Ad

Below Post Ad