Type Here to Get Search Results !

Bottom Ad

ഉദുമ ഉപതെരഞ്ഞെടുപ്പ് ഏഴ് സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ സ്വീകരിച്ചു


കാസര്‍കോട് :(www.evisionnews.in)ജില്ലാപഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഏഴ് സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ സൂക്ഷ്മപരിശോധന നടത്തി വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അംഗീകരിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ സ്ഥാനാര്‍ത്ഥികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിച്ചു. എ മൊയ്തീന്‍ കുഞ്ഞി (ഐ എന്‍ എല്‍), ബാബുരാജ് (ബി ജെ പി), ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ എ ലത്തീഫ് (ഐ എന്‍ എല്‍), എ കെ അന്‍വര്‍ സാദിഖ്് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി എച്ച് അബ്ദുളള, എന്‍ എസ് മൊയ്തീന്‍ കുഞ്ഞി എന്നിവരുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ സാധുവായി കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി. 14 ന് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം അനുവദിക്കുമെന്നും വരണാധികാരി പറഞ്ഞു. ഈ മാസം 28 ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ വോട്ടെടുപ്പ് നടക്കും. 29 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
keywords : uduma-bye-election-nomintions-7-candidates

Post a Comment

0 Comments

Top Post Ad

Below Post Ad