Type Here to Get Search Results !

Bottom Ad

സൗഹൃദങ്ങള്‍ പുതുക്കി യു.എ.ഇ ബായാര്‍ ജമാഅത്തിന്റെ 'സ്‌നേഹ സംഗമം' ആഘോഷമായി

ദുബൈ(www.evisionnews.in): പെരുന്നാള്‍ ദിനത്തില്‍ യു.എ.ഇ-  ബായാര്‍ ജമാഅത്ത് കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച ഗെറ്റ് ടുഗെതര്‍-2016 സ്‌നേഹ സംഗമം സൗഹൃദങ്ങള്‍ പുതുക്കിയും കുട്ടിക്കാലത്തിന്റെ ഗൃഹാതുരത്വങ്ങള്‍ പങ്കുവെച്ചും പാട്ട്, ബൈത്തുകള്‍ പാടിയും യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ബായാറിലെ മുതിര്‍ന്നവരും പുതുതലമുറയും ചേര്‍ന്നു ആഘോഷമാക്കി. ദേരാ മലബാര്‍ ഹോട്ടലില്‍ പി.കെ.അബൂബാക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തെ ബായാര്‍ മഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
യു.എ.ഇ സന്ദര്‍ശനം നടത്തുന്ന ബായാര്‍ കേന്ദ്രീയ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് പെര്‍വാടി അബ്ദുല്‍ റഹ്മാന്‍ ഹാജിയെയും, കലാ രംഗത്തെ പ്രതിഭ വാസു ബായാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പരിപാടിയോടനുബന്ധിച്ച് ജാഫര്‍ മാസ്റ്റര്‍ മുഗു നേതൃത്വം നല്‍കിയ ഇസ്‌ലാമിക് ക്വിസ് മത്സരം നടന്നു. വിവിധയിന മത്സരങ്ങളില്‍ ശരീഫ് പൊന്നങ്കളം, ഹബീബ് ബായാര്‍,അഹ്‌ളം മുള്ളമാര്‍, അര്‍ഫാന്‍ ജാറം എന്നിവര്‍ വിജയിച്ചു. ഇസ്‌ലാമിക കലാ പരിപാടികള്‍ക്ക് അസീസ് ബള്ളൂര്‍, റസാഖ് ജാറം നേതൃത്വം നല്‍കി. അബ്ദുല്ല കുഞ്ഞി ഹാജി പൊന്നങ്കളം, യൂസുഫ് ഹാജി ബെരിപ്പദവ്, അബ്ദുല്‍ റഹ്മാന്‍ കമ്പളം, ജമാല്‍ പെര്‍വാടി,ലത്തീഫ് കല്പന, നാസര്‍ പൊന്നങ്കളം, അബൂബക്കര്‍ ബെരിപദവ്, ബശീര്‍ സുന്നാട, ഖലീല്‍ മളിഗെ, സിറാജ് പൊന്നങ്കളം, സിദ്ദിഖ് മളിഗെ തുടങ്ങിയവര്‍ സംസാരിച്ചു. അതിഥികള്‍ക്ക് അബ്രാ ഗൈസ് ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ ഇര്‍ഷാദ് ബദിയാര്‍, ഫാറൂഖ് ജാറം എന്നിവര്‍ സമര്‍പ്പിച്ചു. അഷ്‌റഫ് പി.പി. സ്വാഗതവും ശാക്കിര്‍ ബായാര്‍ നന്ദിയും പറഞ്ഞു.

keywords:uae-bayar-eid-day-get-together

Tags

Post a Comment

0 Comments

Top Post Ad

Below Post Ad