Type Here to Get Search Results !

Bottom Ad

കാസ്‌ട്രോയ്ക്ക് ക്യാബിനറ്റ് ; വി എസ്സിന് ഇരട്ടപ്പദവിക്ക് നിയമഭേദഗതി വേണം

തിരുവനന്തപുരം(www.evisionnews.in): മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കണമെങ്കില്‍ നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉപദേശം. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തു. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തിങ്കളാഴ്ച ചേരുന്ന  മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമ സെക്രട്ടറിക്കും  ഇതേ അഭിപ്രായമാണ് ഉള്ളത്.

വി എസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. ഇതിന് വി എസും അനുകൂലമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇരട്ടപദവി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പോംവഴി തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിയമഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്ദന് പദവികള്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. വിഎസിന് ഉചിതമായ പദവി നല്‍കണമെന്നും എന്നാല്‍ അതുവഴി സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. വി എസ്സിനെ കേരളത്തിലെ കാസ്‌ട്രോ ആയി ഉയര്‍ത്തി കാട്ടിയത് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു.

Keywords:Kerala-TVM-VS-Pinarayi-Cabinate-Position

Tags

Post a Comment

0 Comments

Top Post Ad

Below Post Ad