Type Here to Get Search Results !

Bottom Ad

തീവ്രവാദത്തെ ഒറ്റപ്പെടുത്തുക നാടിനെ രക്ഷിക്കുക 6 കേന്ദ്രങ്ങളില്‍ സിപിഎം സ്‌നേഹ സംഗമം നടത്തും


കാസര്‍കോട്.(www.evisionnews.in) തീവ്രവാദത്തെ ഒറ്റപ്പെടുത്തുക നാടിനെ രക്ഷിക്കുക എന്ന സന്ദേശവുമായി സിപി എം നേതൃത്വത്തില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സ്‌നേഹ സംഗമം സംഘടിപ്പിക്കും. 22ന് പകല്‍ മൂന്നിന് കാസര്‍കോടും വൈകിട്ട് അഞ്ചിന് പാലക്കുന്നിലും 23ന് വൈകിട്ട് നാലിന് കാഞ്ഞങ്ങാട്, നീലേശ്വരം, പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലുമാണ് സ്‌നേഹ സംഗമം. സിപിഐ എം, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകര്‍ അണിനിരക്കും. സംഗമത്തിന് മുന്നോടിയായി പ്രകടനവും നടക്കും. 

ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ദൂരുഹ സാഹചര്യത്തില്‍ നിരവധി പേര്‍ കാണാതായത് സംബന്ധിച്ച വാര്‍ത്തകള്‍ ആശങ്കജനകമാണ്. ഇതിലുള്ള ദുരൂഹതയില്‍ ബന്ധുക്കളും നാട്ടുകാരും ആശങ്കാകൂലരാണ്. ഇത് സംബന്ധിച്ചുള്ള ദൂരൂഹതത നീക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണം. സംഭവത്തില്‍ വര്‍ഗീയ ശക്തികള്‍ മുതലെടുപ്പ് നടത്തി നാട്ടില്‍ അശാന്തിയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. തീവ്രവാദ ആശയങ്ങള്‍ക്കെതിരെ നാട് ജാഗ്രത പുലര്‍ത്തണം. ഇതിനാവശ്യമായ ക്യാമ്പയിന്‍ ശക്തമാക്കുമെന്ന് സിപി എം അറിയിച്ചു. സ്‌നേഹ സംഗമം വിജയിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

keywords : kasaragod-cpm-terrorism-meet

Post a Comment

0 Comments

Top Post Ad

Below Post Ad