Type Here to Get Search Results !

Bottom Ad

ചിത്താരിയില്‍ ട്രാഫിക് ബോധവത്കരണ സെമിനാര്‍ ശനിയാഴ്ച

കാഞ്ഞങ്ങാട് (www.evisionnews.in) : ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടും കാഞ്ഞങ്ങാട് ആര്‍ടിഒ യും സ്‌പോര്‍ട്ടിംഗ് സൗത്ത് ചിത്താരിയും ഗ്രീന്‍സ്റ്റാര്‍ സൗത്ത് ചിത്താരിയും യുനൈറ്റഡ് വി പി റോഡും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ സെമിനാര്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടക്കും.

ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ട് ഖാലിദ് സി പാലക്കിയുടെ അധ്യക്ഷതയില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഷിംജി പി. നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊജക്ടര്‍ സംവിധാനത്തോടെയുള്ള ക്ലാസിന് കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റെജി കുര്യാക്കോസ് നേതൃത്വം നല്‍കും. എം.കെ അന്‍വര്‍ ഹസന്‍, എം.ബി ഹനീഫ്, സി.പി സുബൈര്‍, റഫീഖ് ബെസ്റ്റ് ഇന്ത്യാ, ഷറഫുദ്ധീന്‍ തിഡില്‍, ഹബീബ്, അഷ്‌ക്കര്‍, എ.കെ സുബൈര്‍, ജലീല്‍ പ്രസംഗിക്കും.

keywords: Chithari-trafiic-awairness-class

Post a Comment

0 Comments

Top Post Ad

Below Post Ad