Type Here to Get Search Results !

Bottom Ad

തെക്കില്‍- ആലട്ടി റോഡ് മെക്കാഡം ചെയ്ത് നവീകരിക്കണം:മഹിളാ അസോസിഷേയന്‍


കുറ്റിക്കോല്‍ :(www.evisionnews.in)തെക്കില്‍- ആലട്ടി അന്തര്‍ സംസ്ഥാന റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിഷേയന്‍ ബേഡകം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ തകര്‍ന്നുകിടക്കുന്ന റോഡ്, മഴക്കാലമായതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ തകര്‍ന്ന നിലയിലാണ്.
ദേശീയപാതയില്‍ പൊയ്‌നാച്ചി ജംഗ്ഷനില്‍ നിന്നും മലയോരത്തേക്കുള്ള പ്രധാന പാതയാണിത്. കേന്ദ്രകമ്മിറ്റി അംഗം എന്‍ സുകന്യ ഉദ്ഘാടനം ചെയ്തു. എസ് വി ഇന്ദിര അധ്യക്ഷയായി. ജില്ലാസെക്രട്ടറി ഇ പത്മാവതി സംഘടനാ റിപ്പോര്‍ട്ടും ഓമന രാമചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാവിത്രി ബാലന്‍ രക്തസാക്ഷി പ്രമേയവും കെ ഓമന അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി പി ശ്യാമളാദേവി സംസാരിച്ചു. കെ യു മേരി പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു. ടി ബാലന്‍ സ്വാഗതം പറഞ്ഞു.

keywords : thekkil-alty-road-mecadam-retaring

Post a Comment

0 Comments

Top Post Ad

Below Post Ad