Type Here to Get Search Results !

Bottom Ad

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പറിച്ചെടുത്തു


കാഞ്ഞങ്ങാട്  (www.evisionnews.in) :വീട്ടിനകത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു. 
കാഞ്ഞങ്ങാട് സൗത്തിലെ നാരായണന്റെ ഭാര്യ ഇന്ദിര(48)യുടെ മൂന്നുപവന്റെ സ്വര്‍ണമാലയും നാരായണന്റെ ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന 800 രൂപയുമാണ് കവര്‍ന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിനകത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുമ്പോള്‍ എത്തിയ മോഷ്ടാവ് ജനല്‍ വഴി ഇന്ദിരയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന ഇന്ദിര ലൈറ്റിട്ടപ്പോള്‍ ഒരു യുവാവ് ഓടുന്നതുകണ്ടു. ബഹളം കേട്ട് ഉണര്‍ന്ന നാരായണനും ഇന്ദിരയും പിറകെ ഓടിയെങ്കിലും മോഷ്ടാവ് അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. 
തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹാംഗറില്‍ തൂക്കിയിട്ടിരുന്ന നാരായണന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 800 രൂപയും കാണാനില്ലെന്ന് വ്യക്തമായി. ഇന്ദിരയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

keywords: Gold-theft-house-wife-on-sleep


Post a Comment

0 Comments

Top Post Ad

Below Post Ad