Type Here to Get Search Results !

Bottom Ad

ഇന്നോവയില്‍ അടയ്ക്കാ മോഷണ ശ്രമം പിടിയിലായത് മംഗളൂരുവിലെ ഗുണ്ടയടക്കം മൂന്ന് പേര്‍

ബദിയഡുക്ക(www.evisionnews.in): ബാറടുക്കയിലെ കര്‍ഷകന്‍ യൂസഫിന്റെ വീട്ടുപറമ്പിലെ  ഷെഡ്ഡില്‍ നിന്ന് ആറ് ചാക്ക് അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയടക്കം മൂന്ന് പേരെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട, മീനാടി പള്ളത്തെ അബ്ദുല്‍ റഹ്മാന്‍ (58), മംഗഌരു, ജോക്കട്ടയിലെ ഉമറൂല്‍ ഫാറൂഖ് (44), ഉള്ളാള്‍, ബി സി റോഡിലെ മുഹമ്മദ് ഹനീഫ (45) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.
ജൂണ്‍ 23നായിരുന്നു മോഷണശ്രമം. ഷെഡ്ഡ് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അടയ്ക്ക പുറത്തേക്ക് വെക്കുന്നതിടയില്‍  യൂസഫിന്റെ വീട്ടില്‍ നിന്ന് ശബ്ദം ഉണ്ടായതോടെ സംഘം അടയ്ക്ക ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
 ഇതിനിടയിലാണ് സ്ഥലത്ത് നിന്ന് ഒരു ഇന്നോവ കാറിന്റെ ആര്‍ സി ബുക്ക് ലഭിച്ചത്. ഇതു സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചക്കാര്‍ കുടുങ്ങിയത്. മംഗഌരുവില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ നേരത്തേക്കെന്ന് ഇന്നോവ കാര്‍ സംഘടിപ്പിച്ചത്. ഈ കാറുമായി എത്തിയാണ് സംഘം കവര്‍ച്ച ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.കേസിലെ മുഖ്യപ്രതി അബ്ദുള്‍ റഹ്മാന്‍ വിവിധ സ്റ്റേഷനുകളിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും ഉമറുല്‍ ഫാറൂഖിനെതിരെ മംഗളൂരു ബന്ദറില്‍ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.

Keywords: Badiadukka-Theft-Shed-Innova-car

Post a Comment

0 Comments

Top Post Ad

Below Post Ad