Type Here to Get Search Results !

Bottom Ad

പതിറ്റാണ്ടിനിടയില്‍ കര്‍ണ്ണാടകയില്‍ ആത്മഹത്യ ചെയ്തത് 122 പൊലീസുകാര്‍


ബംഗളൂരു (www.evisionnews,in) : കര്‍ണ്ണാടകയില്‍ പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് നൂറ്റി ഇരുപത്തി രണ്ടോളം പൊലീസുകാര്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ സംബന്ധിച്ച വിവരമുള്ളത്. 2003 നും 2013 നും ഇടയിലുള്ള പത്ത് വര്‍ഷത്തെ കണക്കാണിത്. ബാക്കിയുള്ള മൂന്നു വര്‍ഷത്തെ കണക്കുകള്‍ക്കൂടി പരിശോധിച്ചാല്‍ ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ വര്‍ഷവും പന്ത്രണ്ടോളം പൊലീസ് ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 2003 ല്‍ ഒന്‍പതും 2013 ല്‍ പതിനഞ്ചും പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. 2007 ലാണ് ഏറ്റവും അധികം ജീവനക്കാര്‍ മരിച്ചത്. 27 ഓളം പേരാണ് 2007 ല്‍ മാത്രം ജീവിതം അവസാനിപ്പിച്ചത്. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും ആത്മഹത്യ ചെയ്തതെന്നും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പീഡനവും മാനസിക പീഡനവും സഹിക്കാന്‍ കഴിയാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജൂലൈ ആദ്യ വാരത്തില്‍  കര്‍ണ്ണാടകയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. കുടക് ജില്ലയിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം കെ ഗണപതിയും ബെളഗാവി ടൗണിലെ ഡെപ്യൂട്ടി സൂപ്രണ്ട് കല്ലപ്പ ഹാന്തിബാഗുമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യ കര്‍ണ്ണാടക സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെ ആത്മഹത്യ ചെയ്ത ഗണപതിയുടെ മകന്‍ തിങ്കളാഴ്്ച കുടക് കോടതിയില്‍ തന്റെ പിതാവിന്റെ മരണത്തിന് പിന്നില്‍ കര്‍ണ്ണാടക മുന്‍ ആഭ്യന്തര മന്ത്രി കെ.എ ജോര്‍ജിന് പങ്കുണ്ടെന്നാരോപിച്ച് പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.

keywords: Police-suicide-Karnataka-

Post a Comment

0 Comments

Top Post Ad

Below Post Ad