Type Here to Get Search Results !

Bottom Ad

കാമുകന് പ്രേമസന്ദേശമയച്ചിട്ടും അയച്ചിട്ടും മറുപടിയില്ല ; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി



മടിക്കേരി (www.evisionnews.in) :നിരവധി തവണ ഫോണ്‍ ചെയ്തും എസ്.എം.എസ് സന്ദേശമയച്ചിട്ടും കാമുകന്‍ പ്രതികരിക്കാത്ത മനോദുഃഖത്തില്‍ കാമുകിയായ ബി.ബി.എം. വിദ്യാര്‍ത്ഥിനി സ്വവസതിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. സ്ഥലത്തെത്തിയ കാമുകനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി.മടിക്കേരി സോമാര്‍പേട്ടയിലെ ഹാനഗല്ലുവിലെ സന്ധ്യ (19)യാണ് തൂങ്ങിമരിച്ചത്. 

കുശാല്‍ നഗറിലെ ബി.ബി.എം. വിദ്യാര്‍ത്ഥിനിയാണ്. നവീന്‍ എന്ന യുവാവുമായി സന്ധ്യ പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ സന്ധ്യ നവീനെ ഫോണില്‍ ബന്ധപ്പെട്ട് തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവീന്‍ തിരിച്ചുവിളിച്ചില്ലെന്ന് പറയുന്നു. ഇതേ തുടര്‍ന്ന് നിരവധി മെസേജുകളും സന്ധ്യ നവീന് അയച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതിലുള്ള മനോവിഷമം മൂലംവീട്ടനകത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ നവീന്‍ തിരിച്ചു ബന്ധപ്പെടാതിരുന്നത് ഫോണില്‍ തുകയില്ലാത്തതിനാലാണെന്നാണ് പുറത്തുവന്ന വിവരം. ഉച്ചക്ക് ശേഷം റീചാര്‍ജ് ചെയ്ത് സന്ധ്യയെ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യാത്തതിനെതുടര്‍ന്ന് നവീന്‍ സന്ധ്യയുടെ വീട്ടില്‍ എത്തി. ഈ സമയത്താണ് സന്ധ്യയെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സോമാര്‍പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ഹാനഗല്ലുവിലെ ശശിധരന്‍-ഗീത ദമ്പതികളുടെ മകളാണ് സന്ധ്യ. മകളുടെ മരണവിവരമറിഞ്ഞ് തളര്‍ന്ന് വീണ പിതാവ്  ആശുപത്രിയിലാണ്.

keywords: Suicide-girl-madikaeri

Post a Comment

0 Comments

Top Post Ad

Below Post Ad