Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: അദ്ധ്യാപികക്കെതിരെ നടപടിയില്ല


പരപ്പ:(www.evisionnews.in) ആറാംതരം വിദ്യാര്‍ത്ഥിനിയുടെ ഉള്ളംകൈ അടിച്ചുപൊട്ടിച്ച അദ്ധ്യാപികയ്‌ക്കെതിരെ പിടിഎ പ്രസിഡണ്ടിനും പ്രധാന അദ്ധ്യാപികയ്ക്കും പരാതി.
ഒരാഴ്ച മുമ്പാണ് പരപ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഉള്ളംകൈ അദ്ധ്യാപിക അടിച്ചുപൊട്ടിച്ചത്.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന രക്ഷിതാവിനെ അ ദ്ധ്യാപിക വിരട്ടി. ഇതോടെ പോലീസില്‍ പരാതി കൊടുക്കാതെ രക്ഷിതാവ് പിന്തിരിയുകയാണുണ്ടായത്. ഒരാഴ്ച മുമ്പ് പിടിഎ പ്രസിഡണ്ടിനും പ്രധാന അദ്ധ്യാപികയ്ക്കും പരാതി നല്‍കിയിട്ടും ഇന്നലെ വരെ പിടിഎ പ്രസിഡണ്ടും പ്രധാന അദ്ധ്യാപികയും അനന്തര നടപടികള്‍ സ്വീകരിക്കുകയൊ രക്ഷിതാവിനേയും വിദ്യാര്‍ത്ഥിനിയേയും വിളിച്ച് ആശ്വസിപ്പിക്കുകയൊ ചെയ്തില്ല. 
ഇതിനിടയില്‍ പ്രധാന അദ്ധ്യാപികയ്ക്ക് ഓഫീസില്‍ കൊടുത്ത പരാതി ആരോപണ വിധേയയായ അദ്ധ്യാപിക പൂഴ്ത്തിവെച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 
വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവം അദ്ധ്യാപകരുടെയിടയിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. 


keywords: Student-teacer-issue

Post a Comment

0 Comments

Top Post Ad

Below Post Ad