Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കാസര്‍കോട്(www.evisionnews.in):  ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ ദേശീയ തലത്തില്‍ കുട്ടികള്‍ക്കായി നല്‍കിവരുന്ന ധീരതാ അവാര്‍ഡിന് ഈ വര്‍ഷം പരിഗണിക്കുന്നതിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബര്‍ 30. 
സ്വജീവന്‍ തൃണവല്‍ഗണിച്ചും  മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനും സമൂഹ നന്‍മയ്ക്കുമായി കുട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ആറിനും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, കുട്ടി നടത്തിയ ധീരത പ്രവര്‍ത്തനത്തിന്റെ 250 വാക്കില്‍ കുറയാതെ ഇംഗ്‌ളീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയ വിവരണവും, പത്രങ്ങളിലും മാസികകളിലും വന്ന വാര്‍ത്താ ക്ലിപ്പിങ്ങും ജനന തീയ്യതി തെളിയിക്കുന്ന രേഖകളും, പോലീസിന്റെ എഫ് ഐ ആറും സഹിതം ശുപാര്‍ശയോടുകൂടിയാണ് സമര്‍പ്പിക്കേണ്ടത്. കുട്ടി പഠിക്കുന്ന വിദ്യാലയത്തിന്റെ മേധാവി അല്ലെങ്കില്‍ ഗ്രാമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സംസ്ഥാന ശിശു ക്ഷേമ സമിതി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരില്‍  രണ്ടുപേരുടെ ശുപാര്‍ശയോടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രസ്തുത  സംഭവം തെളിയിക്കുന്ന അനുബന്ധ രേഖകളും  ഉള്‍ക്കൊള്ളിക്കാവുന്നതാണ്. മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് ജേതാക്കള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തിക സഹായവും മെഡിക്കല്‍ എഞ്ചിനീയറിങ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പും  അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദി അഡ്മിനിസ്‌ട്രേറ്റര്‍, കേരളാ സറ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍, തൈക്കാട്, തിരുവനന്തപുരം 695014 എന്ന hnemk¯ntem, childwelfarekerala@gov.mail.com F¶ C sabnentem http//www.iccw.in  F¶ sh_vsskäntem _Ôs¸Smw.


keywords:kasaragod-Students-indian-council-child-welfare

Post a Comment

0 Comments

Top Post Ad

Below Post Ad