Type Here to Get Search Results !

Bottom Ad

സാഹിത്യോത്സവ് പെരിയടുക്കയില്‍

മൊഗ്രാല്‍ പുത്തൂര്‍(www.evisionnews.in) : സര്‍ഗ്ഗ വസന്തത്തിന്റെ കുളിര്‍മഴ പെയ്യുന്ന എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് '16 
ആഗസ്ത് 13 ,14  തിയ്യതികളില്‍ പെരിയടുക്ക ഓ. ഖാലിദ് നഗറില്‍ നടക്കും. സംസ്ഥാനത്തെ ആയ്യായിരത്തിലധികം ഗ്രാമങ്ങളില്‍ നടക്കുന്ന യുണിറ്റ് സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് സെക്ടര്‍ സാഹിത്യോത്സവുകള്‍ നടക്കുന്നത് .ഏഴ് വിഭാഗങ്ങളിലായി 104 മത്സരങ്ങള്‍  7 വേദികളിലായാണ്  സെക്ടര്‍ സാഹിത്യോത്സവ് നടക്കുന്നത്.
മൗലിദ് പാരായണം, മാലപ്പാട്ട്, ബുര്‍ദ്ദാലാപനം, ദഫ്, അറബന തുടങ്ങിയ പരമ്പരാഗത കലകള്‍ക്കു പുറമെ പുതിയ കാലത്തിന്റെ ഗതിയും വേഗതയുമറിയുന്ന ഒട്ടേറെ പുതുമയുള്ള മത്സരങ്ങള്‍ സാഹിത്യോത്സവിലുണ്ട്. 
സെക്ടറിലെ പത്ത് യൂണിറ്റുകളില്‍ നടക്കുന്ന യുണിറ്റ് സാഹിത്യോത്സവുകളില്‍ പങ്കെടുത്ത് ഊതിക്കാച്ചിയ പ്രതിഭാത്വത്തിന്റെ തിളക്കുവുമായാണ് മത്സരാര്‍ഥികള്‍ വേദിയിലെത്തുന്ന്ത്.  ത്യരൂപങ്ങളുടെ പുനര്‍ജനിക്ക് കൈകോര്‍ക്കാന്‍ വിദ്യാര്‍ഥി പ്രതിഭകള്‍ ഒത്തുകൂടുമ്പോള്‍ മൊഗ്രാല്‍ പുത്ത്തൂരിലെ  ഏറ്റവും വലിയ ധര്‍മാധിഷ്ഠിത കലാമാമാങ്കം പെരിയടുക്കയില്‍  പുതുചരിത്രം കുറിക്കും.

keywords:kasaragod-mogral-puthur-ssf-sector

Post a Comment

0 Comments

Top Post Ad

Below Post Ad