കാസര്‍കോട് :(www.evisionnews.in) ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ യുവജനങ്ങളെ കാണതായതുമായി ബന്ധപ്പെട്ട് വന്നുക്കൊണ്ടിരിക്കു വര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇത് സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കണം. ഈ സംഭവത്തില്‍ മുതലെടുപ്പിനുള്ള ദുഷ്ട ശക്തികളുടെ ശ്രമം നാട്ടില്‍ അശാന്തി വിതക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെതിരെ സി.പി.ഐ.(എം) ന്റെ നേതൃത്വത്തില്‍ ജൂലൈ 22 ന് വൈകു: 3 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ''തീവ്രവാദത്തെ ഒറ്റപ്പെടുത്തുക , നാടിനെ രക്ഷിക്കുക'' എ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ''സ്നേഹ സംഗമം'' മുന്‍ മന്ത്രി ടി.കെ.ഹംസ ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി നുള്ളിപാടി മാര്‍ക്സ് ഭവനില്‍ നട സംഘടാക സമിതി രൂപീകരണയോഗം അഡ്വ. സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അഡ്വ.എ.ജി.നായര്‍ അധ്യക്ഷത വഹിച്ചു. സംഘടാക സമിതി ചെയര്‍മാനായി സി.എച്ച്.കുഞ്ഞമ്പുവിനെയും, കണ്‍വീനറായി കെ.എ.മുഹമ്മദ് ഹനീഫയെയും തെരഞ്ഞെടുത്തു. സ്നേഹ സംഗമത്തോടനുബന്ധിച്ച് നടക്കു പ്രകടനം പുലിക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിക്കും.
keywords : tk-hamsa-july-kasaragod-meet
Post a Comment
0 Comments