Type Here to Get Search Results !

Bottom Ad

സാക്കിര്‍ നായികിനെ വേട്ടയാടാന്‍ അനുവദിക്കില്ല മുസ്ലിംലീഗ്


കോഴിക്കോട് (www.evisionnews.in) : പ്രമുഖ ഇസ്ലാം മത പണ്ഡിതന്‍ സാക്കിര്‍ നായികിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. ഇസ്ലാമിലെ സമാധാന സിദ്ധാന്തത്തിന്റെ പ്രചാരകനാണ് സാക്കിര്‍ നായിക്. മത പ്രചരണവും അഭിപ്രായസ്വാതന്ത്രിയവും ഭരണഘടന അനുവദിച്ചതാണ്. സാക്കിര്‍ നായിക് ഇത് വരെ അജ്ഞാത കേന്ദത്തിലായിരുന്നില്ലെന്നും പരസ്യ പ്രചരണമാണ് നടത്തിയതെന്നും മുസ്ലിം ലീഗിന്റെ അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സാക്കിര്‍ നായിക് ഐ.എസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പത്രക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങളില്‍ തീവ്ര വാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പരാമര്‍ശങ്ങള്‍ ഒരിടത്തും ഉണ്ടായിട്ടില്ലെന്നും പരസ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നയിക്കുന്നതെന്നും ലീഗ് നേതൃത്വം പറഞ്ഞു.


keywords: muslim-league-support-sakir-naik
Tags

Post a Comment

0 Comments

Top Post Ad

Below Post Ad