Type Here to Get Search Results !

Bottom Ad

കടയുടെ സ്ലാബ് തകര്‍ന്ന് വീണ് വഴിയാത്രക്കാരന് പരിക്ക്


കാസര്‍കോട്:(www.evisionnews.in) എം.ജി റോഡിലെ പലചരക്ക് കടയുടെ മുന്‍വശത്തെ സ്ലാബ് തകര്‍ന്നു. കാല്‍നടയാത്രക്കാരന് നിസാര പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് പഴയ ബസ് സ്റ്റാന്റിലെ എം.ജി റോഡിലെ തളങ്കര സ്വദേശി ഹസ്സന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം. പെരുന്നാള്‍ തിരക്കായതിനാല്‍ കടയ്ക്ക് മുന്നിലെ ഫുട്പാത്തില്‍ നിരവധി ആള്‍ക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകരുന്നത് കണ്ട് കട ഉടമ ബഹളം വെച്ചതോടെ ആള്‍ക്കാര്‍ മാറിയതിനാല്‍ ദുരന്തം വഴി മാറുകയായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കവും കെട്ടിടത്തിന്റെ മുകളില്‍ യാതൊരു സുരക്ഷിതവുമില്ലാതെ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതും കെട്ടിടത്തിന് ഭീഷണിയായതായി വ്യാപാരികള്‍ പറയുന്നു. ഈ കെട്ടിടത്തില്‍ ഏഴോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

keywords:Shop-slab-felldown-injured



Post a Comment

0 Comments

Top Post Ad

Below Post Ad