Type Here to Get Search Results !

Bottom Ad

വീട്ടിനുള്ളില്‍ നിന്നും വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

പുല്ലൂര്‍:(www.evisionnews.in)വീട്ടമ്മക്ക് പാമ്പുകടിയേറ്റു.വീട്ടിലെ ഭിത്തിയില്‍ തൂക്കിയ മുത്തശ്ശിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ പേരക്കിടാവിന് കാണിച്ചുകൊടുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.വിഷം തീണ്ടിയ പുല്ലൂര്‍ കരക്കക്കുണ്ടിലെ കെ.നാരായണന്റെ ഭാര്യ കാര്‍ത്യായനിയെ പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

പേരക്കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടിയാണ് ഭി ത്തിയിലെ ഫോട്ടോയില്‍ പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ ഫോട്ടോ കാര്‍ത്യായനി കാണിച്ചുകൊടുത്തത്. ഇതിനിടയില്‍ ഫോ ട്ടോയ്ക്കും ഭിത്തിക്കും ഇടയില്‍ ഒളിച്ചിരുന്ന വളയപ്പന്‍ കാര്‍ത്യായനിയുടെ കൈക്ക് കടിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് കെട്ടിയ തേക്കാത്ത ഭിത്തിയിലാണ് ഫോട്ടോ തൂക്കിയിരുന്നത്. കാര്‍ത്യായനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവ് നാരായണന്‍ താഴെ വീണ പാമ്പിനെ തല്ലിക്കൊന്നു. ഉടന്‍ തന്നെ കാര്‍ത്യായനിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജില്ലാആശുപത്രിയില്‍ വിഷം പ്രതിരോധിക്കാന്‍ വേണ്ടത്ര ചികിത്സാ സംവിധാനങ്ങളില്ലാത്തതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad