കാസര്‍കോട് (www.evisionnews.in) : പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി . കാഞ്ഞങ്ങാട് പരിസരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കാഞ്ഞങ്ങാട് മാണിക്കോത്ത് സാബിറ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും പത്തനംതിട്ട, അടൂര്‍ സ്വദേശിയുമായ പൂമൊട്ട ഹൗസിലെ സാബു എന്ന സാബിറി(36)നെതിരെ കോടതി പരാമര്‍ശം നടത്തിയത്.
2011 സെപ്തംബര്‍ 18നാണ് ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഹോസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് സംഭവം ബന്ധുക്കള്‍ അറിയുന്നത്. ഇതിന് മൂന്നുമാസം മുമ്പായിരുന്നു പീഡനമെന്നു പറയുന്നു. വീട്ടില്‍ ഭാര്യയില്ലാത്ത ദിവസം രാത്രി തന്റെ പെണ്‍മക്കള്‍ക്ക് കൂട്ടുകിടക്കമെന്നഭ്യര്‍ത്ഥിച്ചു പെണ്‍കുട്ടിയെ വിളിച്ച് വരുത്തിയ ശേഷം വായയില്‍ തുണി തിരുകികയറ്റിയശേഷമാണ് പീഡിപ്പിച്ചതെന്നു പറയുന്നു.
അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് വിധിക്കും. കോടതിയില്‍ ഹാജരാകാത്ത പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീരന്‍ മേലത്ത് ഹാജരായി.
keywords:Rape-accuse-
Post a Comment
0 Comments