Type Here to Get Search Results !

Bottom Ad

'റൈറ്റ് പാത്ത് 'ലോഗോ പ്രകാശനം മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു


മലപ്പുറം (www.evisionnews.in) : മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സൈബര്‍ സംരംഭമായ റൈറ്റ് പാത്തിന്റെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് സൈബര്‍ പ്രവര്‍ത്തകരും പ്രശസ്ത ബ്ലോഗര്‍മാരുമടങ്ങുന്ന അഡ്മിന്‍ പാനലിന്റെ മേല്‍നോട്ടത്തിലാണ് റൈറ്റ് പാത്ത് കൂട്ടായ്മ നിലവില്‍ വരുന്നത്.സാബിര്‍ ഓമന്നൂറാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. റൈറ്റ് പാത്ത്' ന്റെ അഡ്മിന്‍ പാനലിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും 3 പേരെയാണു തിരഞ്ഞെടുത്തു.  സാബിര്‍ കോട്ടപ്പുറം, മഞ്ചേശ്വരം മണ്ഡലം ദുബൈ കെ.എം.സി.സി. സെക്രട്ടറിയുമായ സുബൈര്‍ കുബണൂര്‍, മുന്‍ എം.എസ്.എഫ്. മധൂര്‍ പഞ്ചായത്ത് മുന്‍ ട്രഷറര്‍ ഹഫീസ് ചൂരി എന്നിവരാണ് ജില്ലയില്‍ നിന്നുള്ള അഡ്മിന്‍മാര്‍.
'ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ എന്നിവയിലാണ് ഗ്രൂപ്പ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂടൂബ് തുടങ്ങിയവയിലും റൈറ്റ് പാത്ത് ആരംഭിക്കുമെന്ന് അഡ്മിന്‍മാര്‍ അറിയിച്ചു.  തുറന്ന ആശയ സംവാദത്തിനായി ഒരു ലക്ഷം പേരെ ഉള്‍പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പ്, ആശയ പ്രചാരണത്തിനായി ഫേസ്ബുക്ക് ഫാന്‍സ് പേജ്, അണിയറ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ട് സാപ്പ് ഗ്രൂപ്പ് എന്നിവ ഉടന്‍ നിലവില്‍ വരും. 
ചടങ്ങില്‍ പി.എ ജബ്ബാര്‍ഹാജി, അഡ്വ.എം.കെ.സി നൗഷാദ്, ഹഫീസ്  ചൂരി, കെ.എം ഇസ്മാഈല്‍ പുളിക്കല്‍,നബീല്‍ സൂപ്പിക്കട പേരാംബ്ര, സക്കീര്‍ ഹുസൈന്‍ വേങ്ങര, ജലീല്‍ പൊന്നാട്, സാക്കിര്‍  സുഹൈല്‍ എടവണ്ണപ്പാറ,ജാബിര്‍, കബീര്‍ മാസ്റ്റര്‍ ചീക്കോട്, പി.എ ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്മിന്‍  പാനല്‍ പ്രതിനിധികളായ നൗഷാദ് മണ്ണിശ്ശേരി,സുബൈര്‍ കൂബണൂര്‍, സാബിര്‍  ഓമാനൂര്‍, മുജീബ് പൊന്നാടന്‍, നാസര്‍ പി കെ കുന്നുമ്മല്‍!, മുസ് ഫര്‍ ഓമാനൂര്‍, സലാഹ് കെ.ഖാസിം എറണാകുളം, അല്‍ത്താഫ് സുബൈര്‍ ആലപ്പുഴ, ശിഹാബ് കണ്ണാട്ടി, ഷഫീഖ്  കണ്ണൂര്‍, ഷംനാദ് ത്യശൂര്‍, അന്‍ഷദ് വയനാട്, ഷഫീഖ് മണ്ണാര്‍ക്കാട്, സാബിര്‍ കോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

keywords: Right-path-logo-muslim-league

Tags

Post a Comment

0 Comments

Top Post Ad

Below Post Ad