Type Here to Get Search Results !

Bottom Ad

മാട്രിമോണിയലില്‍ പരസ്യം നല്‍കി യുവതിയെ പാട്ടിലാക്കി പീഢിപ്പിച്ച യുവാവ് മുങ്ങി


കുമ്പള (www.evisionnews.in) : വിവാഹ വാഗ്ദാനം നല്‍കി യുവതുയെ ലോഡ്ജില്‍ കൂട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം യുവാവ് മുങ്ങി. 
മുറിയില്‍ ഏറെ നേരം കാത്തു നിന്ന ശേഷം ചതി മനസ്സിലാക്കിയ യുവതി കുമ്പള പോലീസ്‌സ്റ്റേഷനിലെത്തി സി.ഐക്ക് പാരാതി നല്‍കി.തളിപ്പറമ്പ് സ്വദേശിനിയായ 40 കാരിയെ ജ്വല്ലറിയില്‍ ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വയനാട്ടിലെ രാജേഷ് (35)എന്നയാള്‍ പീഡിപ്പിച്ച് കടന്നുകളഞ്ഞത്. സംഭവത്തെക്കുറിച്ച് യുവതി പോലീസില്‍ പറഞ്ഞത് ഇങ്ങനെ' കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിന്റെ മാട്രിമോണിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് യുവതിയും രാജേഷും പരിചയപ്പെട്ടത്. വധുവിനെ ആവശ്യം ഉണ്ടെന്നായിരുന്നു രാജേഷ് നല്‍കിയ പരസ്യം. ബാധ്യതകളില്ലാത്ത വിവാഹമോചിതരെയും പരിഗണിക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ഇരുവരും പരിചയപ്പെട്ടത്. കര്‍ണ്ണാടകയിലെ ഏതെങ്കിലും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകാമെന്ന ധാരണയോടെ ഇരുവരും വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെത്തി.രാത്രി ആയതിനാല്‍ കാസര്‍കോട്ട് താമസിക്കാമെന്ന് തീരുമാനിച്ചുവെങ്കിലും ലോഡ്ജില്‍ മുറി കിട്ടിയില്ല.
തുടര്‍ന്ന് മംഗലാപുരത്തേക്കു യാത്ര തിരിച്ചു.ഇതിനിടയില്‍ ഹൊസങ്കടിയില്‍ ഇറങ്ങി ലോഡ്ജില്‍ മുറി അന്വേഷിച്ചു. ഏതാനും തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കി മുറിയെടുത്തു. അതിനുശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ താഴേയ്ക്കു പോയി വരാമെന്നു പറഞ്ഞ് മുറിയില്‍ നിന്നും പുറത്തിറങ്ങിയ രാജേഷ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ യുവതി ലോഡ്ജില്‍ നിന്നും ഇറങ്ങി കുമ്പള സി.ഐ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു.


keywords: Matrimonia-advt-rape-kumbala-lodge

Post a Comment

0 Comments

Top Post Ad

Below Post Ad