Type Here to Get Search Results !

Bottom Ad

ഇനി മുതല്‍ റെയില്‍വെ ബജറ്റില്ല: പൊതു ബജറ്റിന്റെ ഭാഗമാക്കുമെന്ന് സൂചന

ഡല്‍ഹി (www.evisionnews/in): റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമായേക്കും. റെയില്‍വേയ്ക്കു മാത്രമായുള്ള ബഡ്ജറ്റ് ഒഴിവാക്കി അതുകൂടി ചേര്‍ത്ത് പൊതുബജറ്റ് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി ധനകാര്യവകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതി. 92 വര്‍ഷമായി തുടര്‍ന്നു വരുന്ന റെയില്‍വേയ്ക്ക് പ്രത്യേത ബജറ്റെന്ന രീതി നിര്‍ത്തലാക്കണമെന്നാണ് സുരേഷ് പ്രഭു പ്രധാമായും മുന്നോട്ടു വയ്ക്കുന്നത്. റെയില്‍വേയ്ക്കു മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ഒഴിവാക്കാനും ദേശീയ ഗതാഗത നയം രൂപീകരിക്കാനും ഇത് സഹായകമെന്നുമാണ് റെയില്‍വേ മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ജൂണിലാണ് ഇതാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

നേരത്തെ റെയില്‍വേയ്ക്കു പ്രത്യേക ബജറ്റെന്ന രീതി മാറ്റണമെന്ന് നീതി ആയോഗ് അംഗമായ ബിബേക് ഡിബ്രോയിയും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ ആവശ്യം സുരേഷ് പ്രഭുവിന്റെ ഭാഗത്തു നിന്നും ഉയര്‍ന്നിരിക്കുന്നത്. റെയില്‍വേ വകുപ്പ് മെച്ചപ്പെടുത്താനുള്ള ബൃഹത് പദ്ധതികള്‍ക്കു പകരം പുതിയ പാതകളും ട്രെയിനുകളും സര്‍വ്വീസുകളും ആരംഭിക്കുന്നത് പ്രഖ്യാപിക്കാനുള്ള ഒഴു വഴി മാത്രമായി മാറിയിരിക്കുന്നുവെന്ന് ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഡിബ്രോയി പരാമര്‍ശിച്ചിരുന്നു. 

ഇതിനു പിന്തുണ നല്‍കി നേരത്തെ തന്നെ സുരേഷ് പ്രഭു രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേയില്‍ നിന്നും മറുപടി തേടി. 2017 മുതല്‍ റെയില്‍വേ ബജറ്റ് പൊതു ബഡ്ജറ്റിനോട് ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1924-25 സാമ്പത്തിക വര്‍ഷം മുതലാണ് റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കാന്‍ ആരംഭിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad