Type Here to Get Search Results !

Bottom Ad

ഗ്രൂപ്പുകളിക്കാര്‍ക്ക് പാര്‍ട്ടി വിടാം; ജംബോ കമ്മറ്റികളും വേണ്ട, കേരളത്തോട് രാഹുല്‍

ന്യൂഡല്‍ഹി(www.evisionnews.in): കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഒരുതരത്തിലുള്ള ഗ്രൂപ്പിസവും പൊറുപ്പിക്കില്ലെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാഹുലിന്റെ താക്കീത്.  പാര്‍ട്ടിയാണ് എല്ലാത്തിലും വലുത്. ഗ്രൂപ്പ് കളിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടി വിടാം.രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
 തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഒരു വ്യക്തിക്കല്ലെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ട ഉത്തരവാദിത്വമുണ്ടെന്നും വ്യക്തിപരമായി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി.
കേരളത്തിലെ ജംബോ കമ്മറ്റികള്‍ പിരിച്ചുവിടും. കമ്മറ്റികള്‍ പുനസംഘടിപ്പിക്കുമ്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പുണ്ടാകരുത്. രാഹുല്‍ നിര്‍ദേശിച്ചു.
സുധീരന്റെ ചില തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഇത്ര മോശപ്പെട്ട പ്രകടനത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചതെന്നും അതിനാല്‍ ഉടനെ തന്നെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്നായിരുന്നു എ,ഐ ഗ്രൂപ്പൂകളുടെ നേരത്തെയുള്ള ആവശ്യം. എന്നാല്‍ സുധീരനെ പിന്തുണച്ചുള്ള രാഹുലിന്റെ ആമുഖപ്രസംഗത്തോടെ നേതാക്കള്‍ നേതൃമാറ്റം ഉന്നയിച്ചില്ല.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഗ്രൂപ്പ് കലഹങ്ങള്‍ മൂര്‍ച്ഛിച്ച കോണ്‍ഗ്രസിലെ ഐക്യം പുനഃസ്ഥാപിക്കാനാണ് രാഹുല്‍ ഗാന്ധി നേതൃയോഗം വിളിച്ചത്. മുതിര്‍ന്ന നേതാക്കളെ കൂടാതെ യൂത്ത് കോണ്‍ഗ്രസ്,കെഎസ്‌യു നേതാക്കളെയും രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ 30 ഓളം നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തി.

Keywords: New-Delhi-Rahul-ON-Kerala-PCC

Tags

Post a Comment

0 Comments

Top Post Ad

Below Post Ad