Type Here to Get Search Results !

Bottom Ad

ഖുര്‍ആനുമായി നിരന്തര ബന്ധം പുലര്‍ത്തി ജീവിതം ധന്യമാക്കുക. കുമ്പോല്‍ തങ്ങള്‍

കുംബള:(www.evisionnews.in) പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ റമദാന്‍ മാസത്തില്‍ വ്രതാനുഷ്ടാനത്തിലൂടെയും സല്‍ക്കര്‍മ്മങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുത്ത ആത്മ വിശുദ്ധി കൈവിടാതിരിക്കാന്‍ പ്രവാചക ചര്യ മാതൃകയാക്കണമെന്നും പരിശുദ്ധ ഖുര്‍ആനുമായി നിരന്തര ബന്ധത്തിലാകണമെന്നും കുംബോല്‍ സയ്യിദ് അലി തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

മുന്‍കാലങ്ങളെയപേക്ഷിച്ചു യുവാക്കള്‍ കൂടുതല്‍ ദീനീ തല്‍പരരായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും വ്യാപൃതരായും പൊതുവെ കാണപ്പട്ടു. ഈ ഈമാനിക ചൈതന്യം എന്നും കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ യുവാക്കളെ ഉണര്‍ത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad