Type Here to Get Search Results !

Bottom Ad

ഖാസി കേസ്: ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം നിയമയുദ്ധത്തിന്

കാസര്‍കോട്: (www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലക്കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ വഴിതിരിച്ചുവിട്ട് മരണം ആത്മഹത്യയാക്കാന്‍ കിണഞ്ഞു ശ്രമിച്ച ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരിക്കണമെന്നാവശ്യപ്പെട്ട് പരേതന്റെ കുടുംബം രംഗത്ത്.

ഇപ്പോള്‍ സി.ബി.ഐയുടെ പുനരന്വേഷണം നടക്കുന്ന മുറയ്ക്ക് തന്നെ കേസ് അട്ടിമറിച്ചതായി പൊതുസമൂഹവും വിശ്വാസികളും കരുതുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത് ഉന്നയിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനിരിക്കുകയാണ് ഖാസിയുടെ കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിറ്റിയും. ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കംപ്ലയിന്‍് അതോറിറ്റിക്കും പരാതി നല്‍കും. തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിക്കും. ഇതിന് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തി നിയമോപദേശം തേടുകയാണ്.

ഉസ്താദിനെ പോലെ കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത മതപണ്ഡിതന്റെ ദുരൂഹമരണം നടന്ന സ്ഥലത്ത് അന്നത്തെ പോലീസ് ചീഫ് എത്തുമായിരുന്നുവെങ്കിലും ഇത് വിലക്കിയത് മരണം ആത്മഹത്യയാക്കിയ ഉദ്യോഗസ്ഥനാണെന്ന് ഖാസിയുടെ അനുയായികള്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനിടെ വിശുദ്ധ റമദാന്‍ മാസത്തില്‍ വ്രതചര്യ കാത്തുസൂക്ഷിച്ച് പ്രതികൂലമായ കാലാവസ്ഥ പോലും അവഗണിച്ച് ഖാസിയുടെ കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മറ്റിയും പുതിയബസ് സ്റ്റാന്റിലെ ഒപ്പുമരച്ചുവട്ടില്‍. തുടരുന്ന ബഹുജന പ്രക്ഷോഭം അതിശക്തമാകുകയാണ്. നവമാധ്യമങ്ങളിലടക്കം ഖാസിയുടെ ദുരൂഹമരണം സംബന്ധിച്ച വാര്‍ത്തകളാണെന്നും. ഗള്‍ഫ് രാജ്യങ്ങളിലെ നാട്ടുകാരുടെ കൂട്ടായ്മകളിലും ഖാസികേസ് തന്നെയാണ് മുഖ്യചര്‍ച്ചാ വിഷയം.

ഖാസിയുടെ മരണം നടന്നശേഷം നാടിനെ നടുക്കിയ ഈ സംഭവം മന:പൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചവരും ഇതിനെ നിസ്സാര വല്‍ക്കരിച്ചവരും ഒപ്പുമരച്ചുവട്ടിലെ സമരപന്തലില്‍ മുഖം കാണിച്ച് സ്വയം മുഖം രക്ഷിക്കുന്ന രംഗങ്ങളും സമരപ്പന്തലിലെ കൗതുകകരമായ കാഴ്ചകളാണ്.


Keywords: Kasaragod-news-cm-abdulla-moulavi-news-local-police

Post a Comment

0 Comments

Top Post Ad

Below Post Ad