Type Here to Get Search Results !

Bottom Ad

സി ഐമാര്‍ക്ക് സ്ഥലംമാറ്റം: സി കെ സുനില്‍കുമാര്‍ കാഞ്ഞങ്ങാട്ട്, വിദ്യാനഗറില്‍ ബാബു പെരിങ്ങോത്ത്

കാസര്‍കോട്(www.evisionnews.in): കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ ഒഴികെ ജില്ലയിലെ മുഴുവന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലംമാറ്റി. വിദ്യാനഗറില്‍ കെ.വി പ്രമോദിനെ മാറ്റി പകരം ക്രൈംബ്രാഞ്ചില്‍ നിന്ന് ബാബു പെരിങ്ങോത്തിനെ നിയമിച്ചു. പ്രമോദന് പകരം നിയമനം നല്‍കിയിട്ടില്ല. കാസര്‍കോട് കോസ്റ്റല്‍ പൊലീസ് സി ഐ സി കെ സുനില്‍കുമാറിനെ കാഞ്ഞങ്ങാടും,  എം സുനില്‍കുമാറിനെ വെള്ളരിക്കുണ്ടിലും, വി ഉണ്ണികൃഷ്ണനെ നീലേശ്വരത്തും നിയമിച്ചു. വി കെ വിശ്വംഭരന്‍ നായരെ വടകരയില്‍ നിന്ന് ബേക്കലിലേക്കും മാറ്റി നിയമിച്ചു.
മഞ്ചേശ്വരത്ത് എസ് ഐ ആയിരുന്ന വി വി മനോജിനെ കുമ്പളയിലും ഇ പി സുരേശനെ ആദൂരിലും എം പി ആസാദിനെ പയ്യന്നൂരിലും കെ ഇ പ്രേമചന്ദ്രനെ തളിപ്പറമ്പിലും നിയമിച്ചു. അതേസമയം ജില്ലയിലെ പ്രധാന പൊലീസ് സര്‍ക്കിളായ കാസര്‍കോട്ട് നിന്ന് എം പി ആസാദിനെ പയ്യന്നൂരിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നടത്തിയില്ല. ലോക്കല്‍  സി ഐമാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്ഥലംമാറ്റം. സ്‌പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ്, ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ സ്ഥലംമാറ്റം ഉടന്‍ ഇറങ്ങും. പിന്നാലെ എസ് ഐമാരെയും മാറ്റി നിയമിക്കും.

Keywords:Kasaaragod-Town-Police-Station-CI-Crimbrang

Post a Comment

0 Comments

Top Post Ad

Below Post Ad