Type Here to Get Search Results !

Bottom Ad

പൊയിനാച്ചി മെഡിക്കല്‍ കോളേജിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്. പോലീസുമായി ഉന്തുംതള്ളും


കാസര്‍കോട്:(www.evisionnews.in) ഐസിസ് ബ്ന്ധവും ജില്ലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ നിരവധിപേര്‍ അപ്രത്യക്ഷരായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ യൂവമോര്‍ച്ച ചൊവ്വാഴ്ച പൊയിനാച്ചി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസുമായുള്ള ബലപ്രയോഗത്തില്‍ കലാശിച്ചു. ബിജെപി ഓഫിസിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോളേജിന് മുന്നില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു.

ഐഎസിന് പിന്തുണയുമായി മുസ്ലിം ലീഗ് സപിഎം നേതൃത്വങ്ങള്‍ തന്നെ രംഗത്ത് വന്നത് ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മുസ്ലിം സമുദായം മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നുവെന്ന തരത്തില്‍ വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മും ലീഗും നടത്തുന്നത്.

യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍,ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി ബാബുരാജ്, യുവോമേര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ ,യുവമോര്‍ച്ചാ നേതാക്കളായ കെ.ടി.സുനില്‍ കുമാര്‍, ധനരാജ്, സന്തോഷ് ദൈഗോളി, കീര്‍ത്തന്‍, സജിത്ത്, ജയ്കുമാര്‍ തൂടങ്ങിയവര്‍ നേതൃത്വം നല്‍കി


keywords: kasaragod-poinachi-medical-collage-strike-bjp

Post a Comment

0 Comments

Top Post Ad

Below Post Ad