Type Here to Get Search Results !

Bottom Ad

പാലക്കാട്ട് നിന്ന് നാടുവിട്ട ഷിബി ഇറാഖിലെത്തിയതായി വിവരം: കാണാതായവരെ തേടി 'റോ' വിദേശത്തേക്ക്


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നും പാലക്കാട്ട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ റിസര്‍ച് ആന്റ് അനാലിസിസ് വിംഗ് (റോ) വിദേശത്തേക്ക് വ്യാപിപ്പിക്കുന്നു. ഐഎസ് റിക്രൂട്‌മെന്റ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കേന്ദ്ര ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെയും ഉന്നതതല യോഗത്തിലാണു റോ മുഖേന അന്വേഷണം വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഐ.എസ് ബന്ധം സ്ഥിരീകരിക്കാന്‍ പ്രയാസമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം റോ ഏറ്റെടുത്തത്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളില്‍ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയുള്ള റോയുടെ സഹായം തേടിയത്. വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്. 

അതിനിടെ മതപഠനത്തിന് ഒമാനിലേക്കു പോകുന്നതായി വീട്ടുകാരെ വിശ്വസിപ്പിച്ച് കഴിഞ്ഞ ജൂണ്‍ ആദ്യവാരം നാടുവിട്ട കഞ്ചിക്കോട്ടെ ഷിബി ഇറാനിലെത്തിയിട്ടുണ്ടെന്നു സൂചന ലഭിച്ചു. ഹൈദരബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് മുഖേനയാണ് യാത്രയ്ക്കുളള നടപടികള്‍ ക്രമീകരിച്ചത്. ഒരു മാസത്തെ തീര്‍ഥാടനവീസയ്ക്ക് അപേക്ഷിച്ചു. ഇറാനിലെ പ്രധാന അഞ്ചുസ്ഥലങ്ങള്‍ കാണുന്നതിനു വേണ്ടിയാണ് സന്ദര്‍ശനമെന്നായിരുന്നു അപേക്ഷയുടെ ഉളളടക്കം. അപേക്ഷയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. ഒമാനില്‍ മതപരമായി ജീവിക്കാനും പഠനം നടത്താനും അവസരം ലഭിച്ചാല്‍ തിരിച്ചുവരില്ലെന്നുമുളള സന്ദേശം ബന്ധുക്കളില്‍ ഒരാള്‍ക്ക് ലഭിച്ചതായും വിവരം ലഭിച്ചു. 

അതേസമയം ഷിബിയുടെ സുഹൃത്തുക്കളായ ഈസയും യഹിയയും താമസിച്ചിരുന്ന യാക്കരയിലെ വീട്ടില്‍ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ മതപഠനവുമായി ബന്ധമുളള പുസ്തകങ്ങള്‍ കണ്ടെത്തി. കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ വിവിധ മതപഠനഗ്രന്ഥങ്ങള്‍ യാക്കരയിലെ വീട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെങ്കിലും പാലക്കാട് നിന്ന് കാണാതായവരില്‍ ആരും ഇറാനിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല. 


Keywords: Kasargod-news-shibi-is-palakkad-raw-investigation-vasted-to-foreign  

Post a Comment

0 Comments

Top Post Ad

Below Post Ad