Type Here to Get Search Results !

Bottom Ad

നായകന്‍ വിടവാങ്ങി പെര്‍ളയിലെ എന്‍ജിനിയറിങ് കോളേജ് അടച്ചുപൂട്ടും

ബദിയടുക്ക.(www.evisionnews.in) പെര്‍ളയിലെ സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് എന്‍ജിനിയറിങ് അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് നീക്കും തുടങ്ങി.അന്തരിച്ച മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന ടി എസ് ജോണിന്റെ ഉടമസ്ഥതയില്‍ എണ്‍മകജെ പഞ്ചായത്തിലെ പെര്‍ള ദേവലോകത്ത് 2014 ലില്‍ ആരംഭിച്ച കോളേജാണ് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കോളേജ് അടച്ച് പൂട്ടുന്നത്.സ്ഥാപകനായ ടി.എസ് ജോണ്‍ വിടവാങ്ങിയതോടെയാണ് കോളേജിന്റെ ഭാവിയും അനിശ്ചിതത്വത്തില്‍ ആയത്.

മെക്കാനിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ്് ഇലക്ട്രോണിക് കോഴ്‌സുകളാണ് കോളേജിലുള്ളത്. 2014 മേയില്‍ ക്‌ളാസുകളുടെ ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണക്കുറവ് കാരണം വന്‍ സാമ്പത്തിക നഷ്ടത്തിലാണ് കോളേജിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നാണ് മാനേജുമെന്റ് ഇപ്പോള്‍ പറയുന്ന ന്യായം.

ചെയര്‍മാനായിരുന്ന ടി എസ് ജോണിന്റെ നിര്യാണത്തെ തുടര്‍ന്ന് കോളേജിന്റെ മേല്‍നോട്ടം സെന്റ് ഗ്രിഗോറിയസ് ട്രസ്റ്റിന് കീഴിലായി. ടി എസ് ജോണിന്റെ മകന്‍ ജോസുകുട്ടി ഉള്‍പ്പെടെ അഞ്ചുപേരാണ് ട്രസ്റ്റി അംഗങ്ങള്‍. സാമ്പത്തിക നഷ്ടമുള്ള സ്ഥാപനം നടത്തിക്കൊണ്ടുപോകാനാകില്ലെന്നും നിലവില്‍ സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ പഠിക്കുന്ന അറുപതോളം വിദ്യാര്‍ഥികളെ മറ്റേതെങ്കിലും കോളേജിലേക്ക് മാറ്റാമെന്നുമാണ് ട്രസ്റ്റി നിലപാട്. ഇക്കാര്യം അറിയിക്കാനായി കഴിഞ്ഞദിവസം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും യോഗം കോളേജില്‍ വിളിച്ചുചേര്‍ത്തു. സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന കാരണത്താല്‍ ബദിയടുക്ക എസ്‌ഐ എ ദാമോദരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നിലവിലുള്ള വിദ്യാര്‍ഥികളെ മറ്റു കോളേജുകളില്‍ ചേര്‍ക്കണമെന്നുള്ള രക്ഷിതാക്കളുടെ തീരുമാനം ട്രസ്റ്റി അംഗങ്ങള്‍ അംഗീകരിച്ചെങ്കിലും സങ്കേതിക തടസങ്ങള്‍ ട്രസ്റ്റി അംഗങ്ങള്‍ മുന്നോട്ടുവച്ചതോടെ യോഗം അലസിപ്പിരിഞ്ഞു. 19ന് പി ബി അബ്ദുള്‍റസാഖ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേമ്പറില്‍ വീണ്ടും യോഗം വിളിച്ചുചേര്‍ക്കും.

keywords: kasaragod-perla-engineering-college

Post a Comment

0 Comments

Top Post Ad

Below Post Ad