Type Here to Get Search Results !

Bottom Ad

പെര്‍ള എഞ്ചി.കോളേജ് ചെയര്‍മാന്‍ ടി.എസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


കാസര്‍കോട്. (www.evisionnews.in)പെര്‍ള-ദേവലോകത്തെ സ്വകാര്യ എഞ്ചി.കോളേജി ട്രസ്റ്റിന്റെ ചെയര്‍മാനും മുന്‍ നിയമസഭാ സ്പീക്കറും കേരളാ കോണ്‍ഗ്രസ്സ് നേതാവുമായ ടി.എസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഇതു സംബന്ധിച്ച് ജോണിന്റെ സഹോദരിയുടെ മക്കള്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. 
പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അസി.കമ്മീഷണറെ ചുമതലപ്പെടുത്തി. സ്വത്തു തര്‍ക്കമാണ് പരാതിക്ക് പിന്നില്‍. ട്രസ്റ്റിന്റെ പേരിലാണ് ജോണ്‍ സ്വത്ത് എഴുതിവെച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം പോലീസ് കാസര്‍കോട്ടെത്തും.

ജോണിന്റെ മരണത്തിന് പിന്നാലെ പെര്‍ള കോളേജ് അടച്ചുപൂട്ടാനും ട്രസ്റ്റ് നീങ്ങിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ട്രസ്റ്റ് ഭാരവാഹകിള്‍ മഞ്ചേശ്വരം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സമവായത്തിന് ശ്രമിച്ചിരുന്നു. ഇത് ലക്ഷ്യം കണ്ടിട്ടില്ല. അതിനിടയിലാണ് കോളേജ് സ്ഥാപകനായ ജോണിന്റെ സ്വത്തിന്റെ പേരില്‍ തര്‍ക്കവും മരണത്തില്‍ സംശയവും ബന്ധുക്കള്‍ ഉയര്‍ത്തിയത്.

keywords: perla-engineering-college-chairman-death-family-complaint

Post a Comment

0 Comments

Top Post Ad

Below Post Ad